Monday, November 22, 2010

Compare these TWO


Ishanth and Sresanth put India into a good position ,on the third test match .Everyone accept that point ,.but look at the expression of Sree . His expression gives that he made the whole thing .....But Ishanth  looks so simple ...in his 4th wicket...

Monday, October 25, 2010

No Tricks


                         അരാഷ്ട്രീയ വല്‍ക്കെരണത്തിന് എതിരെ  ജനങ്ങള്‍ നടത്തിയ തെരെഞ്ഞുടുപ്പായി 2010  ലെ തദ്ദേശ തിരെഞ്ഞെടുപ്പ്  . ഫലം എന്ത് തന്നെ ആയാലും വിജയം ജനങ്ങള്‍ക്ക്‌ ഒപ്പമാണ് .  രാഷ്ട്രീയം തൊഴിലായി കാണുന്ന നമ്മുടെ സമുഹത്തിനിടയില്‍ നിന്നും അത് സേവനമാനെന്നു തിരിച്ചറിയുന്ന ഒരു സമുഹത്തിന്റെ വളര്‍ച്ചയ്ക്ക് കൂടിയാകാം ഈ തിരെഞ്ഞെടുപ്പ് . ഇനിയും ഏറെ ദൂരം സന്ജ്ജരിക്കേണ്ട നമ്മുടെ രാഷ്ട്രീയ കക്ഷികള്‍ തെല്ലു അന്ധളിപ്പോടയാണ് കനത്ത പോളിങ്ങിനെ കാണുന്നത് . യുവജനത രാഷ്ട്രീയത്തില്‍ നിന്നും അകലുന്നു എന്ന വാദത്തിനു ഒരു പ്രസക്തിയും ഇല്ല.ഓരോ വ്യക്തിക്കും അവന്റെതായ  രാഷ്ട്രീയ ചിന്തയും വ്യക്തമായ കാഴ്ചപാടും ഉണ്ട് . ഇതിനെതിരെയാണ്‌  രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൈയേറ്റം  നടത്തുന്നത് .പണം കൊടുത്തു കൈക്കലാക്കാന്‍ പറ്റാത്ത ഒന്നാണ് ജനവികാരം . ലോകത്തിലെ ഏറ്റവും മൂര്ച്ചേറിയ ആയുധവും ഇത് തന്നയാണ് ...

Thursday, October 21, 2010

വെള്ളം സര്‍വത്ര പക്ഷെ ട്രെയിനില്‍ ഇല്ല ഒരു തുള്ളി



    ദീര്‍ഘ    ദൂര തീവണ്ടികളാണ് എന്നും യാത്രക്കാരന് ആശ്രയം , പക്ഷെ യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ കണ്ടില്ലാന്നു നടിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ . കേരളത്തില്‍ ട്രെയിനുകള്‍ എത്തുന്നത്‌ മുതല്‍ പ്രാഥമിക  അവിശ്യങ്ങള്‍ക്ക് പോലും  ഒരു തുള്ളി വെള്ളം ഇല്ല . പല യാത്രക്കാരും കുടിക്കാനും മറ്റും കരുതിവച്ചിരിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്  വെള്ളത്തിന്റെ കാര്യത്തില്‍ സുലഫമായ കേരളത്തിലെ അവസ്ഥ   ഇങ്ങനയനെങ്ങില്‍ മറ്റുള്ള സംസ്ഥാനങ്ങളുടെ കാര്യം പറയണോ  . സൌകര്യങ്ങള്‍ ഇല്ലാത്തതല്ല  മറിച്ച്  അത് ഉപയോഗിക്കാതെ ഇരിക്കുന്നത് എന്ത്  നയമാണ് .  ഒരു 10 മിനിറ്റ് സമയം കൂടിയാല്‍ ഇതിനായി വേണ്ടി വന്നേക്കും അത് ചെയ്യാതിരിക്കുന്നത് യാത്രക്കാര്‍ക്ക് റെയില്‍വേയുടെ മേലുള്ള വിശ്വാസം തകര്‍ക്കുന്നതിനു തുല്യമാണ് 

Thursday, September 2, 2010

 മനുഷ്യന്‍  ഭൂമിയിലെ ഏറ്റവും വിപ്ലവ കാരി ,പക്ഷെ അവനേക്കാളും സ്വതന്ത്രമായി ജീവിക്കാന്‍ ശ്രമിക്കുകയും എന്നാല്‍ മനുഷ്യന്‍റെ സ്വാര്‍ത്ഥമായ കൈകടത്തല്‍ മൂലം അത് നഷ്ടപെടുകയും ചെയ്യുന്നവരാണ് പാവം മൃഗങ്ങള്‍ ,ഒരു തരത്തിലും താനുമായി യാതൊരു ബന്ധവും ഇല്ലാത്ത മനുഷ്യനോടു വിജയകരമായി പെരുമാറുവാന്‍ മൃഗങ്ങള്‍ എന്ന് നാം വിശേഷിപ്പിക്കുന്ന ഇവയ്ക്കു കഴിയുന്നു  ,അപ്പോള്‍ ആരാണ് യഥാര്‍ത്ഥ വിപ്പ്ലവകാരി   മനുഷ്യനോ ?  അവന്‍ ഒരിക്കലും തന്ടെ സഹജീവികളെ കുറിച്ച് ചിന്തിക്കാര് പോലുമില്ല മഹാന്മാരുടെ പേരുകളില്‍ അവയെ വിശേഷിപ്പിക്കാനാണ് മനുഷ്യന്‍ എന്ന വിപ്ലവ കാരി ശ്രമിക്കുന്നത് ..നൂറ്റാണ്ടുകള്‍ കഴിയുമ്പോള്‍ ചിലപ്പോ മനുഷ്യനെ മൃഗങ്ങള്‍ അടിമകളെ പോലെ തലോടുകയും ചങ്ങലയില്‍ കെട്ടിയിടുകയും ചെയ്യും ,കാരണം ചക്ക്രം കറങ്ങുക തന്നെ ചെയ്യും ....................കല്യാണി  

Wednesday, August 4, 2010

ചിങ്ങം

കര്‍ക്കിടക മാസത്തിലെ തകര്‍ച്ചകള്‍ മറക്കാന്‍ ചിങ്ങം എത്തുകയാണ് ,എന്നും മനസിനെ കുളിരില്‍ മൂടുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ചിങ്ങം അതിനായാണ് മലയാളി ഇന്ന് കാത്തിരിക്കുന്നത്, പഞ്ഞ മാസത്തിലെ വേര്‍പാടിന്റെ വേദന  മറക്കാന്‍ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള രഹസ്യ കരാര്‍ അത് തന്നയാണ് ചിങ്ങ മാസം .. മനുഷ്യനെ സ്നേഹിക്കാന്‍ പഠിപ്പിക്കുകയാണ് ചെയ്ത തെറ്റുകള്‍ ക്ഷമിച്ചു കൊണ്ട് സമ്പല്‍ സാമ്രിധിയോടെ ജീവിക്കാന്‍ ഒരു മാസം നല്‍കി എല്ലാം മറക്കാം നല്ല ചിങ്ങ മാസം ആകട്ടെ എന്ന വിശ്വാസത്തില്‍ ............

Thursday, July 22, 2010

ഒ എന്‍ വി,,, മോഹം

ഒരു  വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാ
നെല്ലി മരമൊന്നുലുത്തുവാന്‍ മോഹം
മരമോന്നുലുതുവാന്‍ മോഹ
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍          
ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും      
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരി
കുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹം
എന്ത് മധുരമെന്നോതുവാന്‍  മോഹം
ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരിന്നൊരു കുയിലിന്റെ
പാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം
അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്
അരുതേ എന്നോതുവാന്‍ മോഹം
വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും 
വെറുതെ മോഹിക്കുവാന്‍ മോഹം 

Thursday, July 15, 2010

ഏതാ നീ


            എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ ഇവരാരും മനുഷ്യനെ കണ്ടിട്ടില്ലേ ,അതോ ഞാന്‍ വേറെ ലോകത്താണോ?  അറിയില്ല ഒരുപക്ഷെ എന്‍റെ തെറ്റാവാം, നമ്മള്‍ നമ്മുടെ ഇടുങ്ങിയ കണ്ണുകൊണ്ട് ചുറ്റും നോക്കുന്നു എന്താ ഗുണം ,ആരും ആരെയും കാണുന്നില്ല   നമുക്ക് ചുറ്റും എന്തോ ഉണ്ടെന്ന മിദ്യ ധാരണയില്‍ വാള്‍ വീശുന്നു പക്ഷെ അത് എവിടേയോ കൊള്ളുന്നു ചിലപ്പോ സ്വന്തം കഴുത്തിന്‌ നേരെ അടുക്കുമ്പോ മാത്രമേ   അത് തിരിച്ചറിയൂ അപ്പോഴേയ്ക്കും എല്ലാം നശിച്ചിരിക്കും .ഇനി എങ്കിലും മതി ആക്കികൂടെ ഈ മതം എന്ന വികാരം ....